കത്തോലിക്ക കോണ്‍ഗ്രസിന്റെ ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണഘോഷയാത്ര കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഓണാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍ പതാക നല്കി കൊണ്ട് ഫഌഗ് ഓഫ് ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണഘോഷയാത്ര കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍ പതാക നല്കി കൊണ്ട് ഫഌഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ചന്തക്കുന്ന് വഴി ടൗണ്‍ ചുറ്റി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിസന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി ടോണി ചെറിയാടന്‍, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, മാവേലി ബാബു ചേലക്കാട്ടുപറമ്പില്‍, രൂപത പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, മിനി കാളിയങ്കര, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടകുളത്തി, ബീന രാജേഷ്, ജോ. കണ്‍വീനര്‍ സുനില്‍ ആന്റപ്പന്, പ്രോഗ്രാം കണ്‍വീനര്‍ ജയ ജോസഫ്, ജോബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വനിത കര്‍ഷകയായി നഗരസഭ തെരഞ്ഞെടുത്ത ജോയ്സി ഡെന്നിയെ പൊന്നാടയണിച്ച് ആദരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടർച്ചയായ നൂറുശതമാനം വിജയം; കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് മഹാത്മ വിദ്യാഭ്യാസ അവാര്‍ഡ്
നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഫോറം ഫൈറ്റ: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു