ചട്ടമ്പിസ്വാമി ജയന്തി എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് ആചരിച്ചു
ചട്ടമ്പിസ്വാമിയുടെ 174 ാം ജയന്തിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ നവോഥാന ശില്പികളില് അദ്വിതീയനായ ആധ്യാത്മികാചാര്യന് വിദ്യാധിരാജ ശ്രീമദ് ചട്ടമ്പിസ്വാമികളുടെ 174 ാം ജയന്തി മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് ആചരിച്ചു. സ്വാമിജിയുടെ അലങ്കരിച്ച ഛായാചിത്രത്തിനു മുന്പില് വിളക്കുകൊളുത്തി താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് ഭരണസമിതി അംഗങ്ങളായ പി.ആര്. അജിത്കുമാര്‍, രമ വിജയന്, എന്‍. ഗോവിന്ദന്‍കുട്ടി, സുനില്‍ കെ. മേനോന്, ചന്ദ്രമതി സുരേഷ്, നന്ദന് പറമ്പത്ത്, സോമന് മുത്രത്തിക്കര, വിജയന് ചിറ്റേത്ത് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട മേഖല കണ്‍വീനര്‍ രവി കണ്ണൂര്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോമും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍