വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയുമായി പറപ്പൂക്കര സെന്റ് ജോണ്‍സ് നെപുംസ്യാന്‍ പള്ളി
പറപ്പൂക്കര സെന്റ് ജോണ്‍സ് നെപുംസ്യാന്‍ പള്ളിയുടെ 16 ാം ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് വീടുകള്‍ പണിതു നല്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീടിന്റെ വെഞ്ചരിപ്പുകര്‍മം ചിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്വഹിച്ചപ്പോള്.
പറപ്പൂക്കര: സെന്റ് ജോണ്‍സ് നെപുംസ്യാന്‍ പള്ളിയുടെ 16 ാം ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ഇടവകയില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുകള്‍ പണിതു നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ചിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് വെഞ്ചരിപ്പ് കര്‍മ്മം നടത്തുകയും രാമചന്ദ്രന് എംഎല്‍എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, പഞ്ചായത്തംഗങ്ങളായ ശ്രീകുമാര്‍, ലത എന്നിവര്‍ സന്നിഹിതരായിരുന്നു.
ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. വിനോയ് തെറ്റയില്‍, ജനറല്‍ കണ്‍വീനര്‍ ഗ്ലൈസന്‍ ജോണ്‍, ജോയിന്റ് കണ്‍വീനര്‍ ജോസ് പനങ്കുളം, ഫിനാന്‍ഷ്യല്‍ കണ്‍വീനര്‍ ഷാജു പുതുശേരി, സെക്രട്ടറി സൈമണ്‍ പുതുപ്പള്ളിപറമ്പില്‍, കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ വര്‍ഗീസ് ചുള്ളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഭവനനിര്‍മാണത്തിന് ഭൂമി നല്കിയ പോളി പല്ലിശേരിയും പള്ളിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കൈക്കാരന്മാരും ജൂബിലി കമ്മിറ്റി ഭാരവാഹികളും ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം