മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രം.
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി. ഓസ്ട്രേലിയ മെല്‍ബന്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. നാളെ മുതല്‍ 10 വരെ എല്ലാ ദിവസവും രാവിലെ 6.15നും വൈകീട്ട് 5.30നും ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും. 11ന് രാവിലെ 6.15ന് നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവക്ക് ഫാ. ജോയ് കടമ്പാട്ടും വൈകീട്ട് 5.30ന് സെന്റ് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവക്ക് ഫാ. പോളി കണ്ണൂക്കാടനും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബഹുനില പന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. 12ന് രാവിലെ 6.15ന് നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വൈകീട്ട് 5.30ന് സെന്റ് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവക്ക് മോണ്‍. റോക്കി റോബി കളത്തിലും മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വൈകീട്ട് ഏഴിന് പള്ളി ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. 13ന് രാവിലെ 6.30ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, കൂടുതുറക്കല്, സമൂഹബലി, സന്ദേശം, നൊവേന, പ്രതിഷ്ഠാ കുരിശ് എഴുന്നള്ളിച്ച് വയ്ക്കല്‍, തിരുഹൃദയ പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍ എന്നിവക്ക് പള്ളി വികാരിയും റെക്ടറുമായ ഫാ. ആന്റോ പാണാടനും സഹവൈദീകരും കാര്‍മികരായിരിക്കും. വൈകീട്ട് അഞ്ചിന് സെന്റ് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന, പുഷ്പകുരിശ് ഏറ്റുവാങ്ങല്‍, വഴിപാട് തിരി തെളിയിക്കല്‍ എന്നിവക്ക് വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും പുഷ്പകുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുനാള്‍ ദിനമായ 14ന് രാവിലെ ആറിനും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് പള്ളിപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ക്ലിന്റണ് പെരിഞ്ചേരി സഹകാര്മകനായിരിക്കും. ഉച്ചതിരിഞ്ഞ് 3.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും.
തുടര്‍ന്ന് വി. കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍, പ്രതിഷ്ഠാകുരിശ് അള്‍ത്താരയില്‍ സ്ഥാപിക്കല്‍, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. 15ന് മരിച്ചവരുടെ ഓര്‍മ്മദിനത്തില്‍ രാവിലെ 6.15ന് പ്രതിഷ്ഠാകുരിശ് രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കല്‍. തുടര്‍ന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം. 21ന് എട്ടാമിടത്തില്‍ രാവിലെ 6.30ന് ദിവ്യബലി, ഒമ്പതിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വി. കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍ എന്നിവക്ക് ഫാ. വിക്ടര്‍ തൊമ്മാന മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റിജോ എടത്തിരുത്തിക്കാരന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 10ന് നേര്ച്ച് ഊട്ട് ആരംഭിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റോ പാണാടന്‍, അസി. വികാരി ഫാ. ക്ലിന്റണ് പെരിഞ്ചേരി, ട്രസ്റ്റിയും ജനറല്‍ കണ്‍വീനറുമായ വര്‍ഗീസ് വള്ളിശേരി, ട്രസ്റ്റിയും ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരുമായ ആന്റണി മഞ്ഞളി, ജെയിംസ് നെല്ലിശേരി, പബ്ലിസിറ്റി കണ്‍വീനര്‍ തോമസ് കോപ്പുള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം