ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വകുപ്പ് ഫ്രണ്ടിയേഴ്സ് ഇന്‍ എര്‍ത്ത് സയന്‍സ് ലെക്ചര്‍ സീരീസിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിപാടിയില്‍ യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. ലോറ റിച്ചാര്‍ഡ്സ് പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വകുപ്പ് ഫ്രണ്ടിയേഴ്സ് ഇന്‍ എര്‍ത്ത് സയന്‍സ് ലെക്ചര്‍ സീരീസിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു. ബിഹാറിലെ ഭൂഗര്‍ഭജല ഗുണനിലവാര ഗവേഷണം: ആര്‍സനിക് മുതല്‍ പുതുതായി ഉയര്‍ന്നുവരുന്ന മലിനീകരണങ്ങള്‍, ജനപങ്കാളിത്ത ശാസ്ത്രം, പരിഹാര മാര്‍ഗങ്ങള്‍ വരെ എന്ന വിഷയത്തില്‍ യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. ലോറ റിച്ചാര്‍ഡ്സും ഡോക്ടറല്‍ ഗവേഷകനായ അജ്മല്‍ റോഷനും പ്രഭാഷണം നടത്തി. 150 ലധികം ബിരുദാനന്തര വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. 150ലധികം ബിരുദാനന്തര വിദ്യാര്‍ഥികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അര്‍ത്ഥവത്തായ ശാസ്ത്രീയ വേദിയാക്കി മാറ്റുകയും ഭൂഗര്‍ഭജല ഗുണനിലവാരവും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ ഗവേഷണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. തുടര്‍ന്ന് നടന്ന തുറന്ന ചര്‍ച്ചയും ചോദ്യോത്തരവേളയും പരിപാടിയെ കൂടുതല്‍ സജീവമാക്കി. ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. എന്‍.ജെ. മഞ്ജു സ്വാഗതവും അസിസ്റ്റന്റ് പ്രഫസറും ഗവേഷണ ഡീനുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
1 thought on “ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു”