പ്രകൃതിയെ അറിഞ്ഞ് സംരക്ഷണ സന്ദേശവുമായി റോവര് സ്കൗട്ട്സും റേഞ്ചേഴ്സും
വാഴച്ചാല് ഫോറസ്റ്റ് ഡിവിഷനില് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പില് പങ്കെടുത്ത മൂര്ക്കനാട് സെന്റ് ആന്റണീസ് ഹയര്സെക്കന്ഡറി സ്കൂളിലെ റോവര് സ്കൗട്ട്സ് ആന്ഡ് റേഞ്ചേഴ്സ് യൂണിറ്റിലെ വിദ്യാര്ഥികളും അധ്യാപകരും.
മൂര്ക്കനാട്: സെന്റ് ആന്റണീസ് ഹയര്സെക്കന്ഡറി സ്കൂളിലെ റോവര് സ്കൗട്ട്സ് ആന്ഡ് റേഞ്ചേഴ്സ് യൂണിറ്റിലെ വിദ്യാര്ഥികള് വാഴച്ചാല് ഫോറസ്റ്റ് ഡിവിഷനില് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പില് പങ്കെടുത്തു. പ്രകൃതിയെയും വന്യജീവികളെയും അടുത്തറിഞ്ഞും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിയും വിദ്യാര്ഥികള്ക്ക് പുതിയ അനുഭവമായി ക്യാമ്പ് മാറി. ഹയര്സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് കെ.എ. വര്ഗീസ് ക്യാമ്പിന് നേതൃത്വം നല്കി. വാഴച്ചാല് ഫോറസ്റ്റ് ഡിവിഷനിലെ എസ്എഫ്ഒ ജസ്റ്റോ മാത്യു വന്യജീവി സംരക്ഷണം, പ്രകൃതി സംരക്ഷണം, വനങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാര്ഥികളുമായി സംവദിച്ചു.
ചാലക്കുടി ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസിലെ സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്മാരായ സുമിത്ത്, എ.വി. രെജു എന്നിവര് വിവിധ അടിയന്തര സാഹചര്യങ്ങളില് സ്വീകരിക്കേണ്ട മുന്കരുതലുകളെ കുറിച്ചും ജീവന് രക്ഷാമാര്ഗങ്ങളെ കുറിച്ചും പരിശീലന ക്ലാസുകള് നയിച്ചു. ഷോളയാര് ഫോറസ്റ്റ് റേഞ്ചിലെ സെക്ഷന് ഫോറസ്റ്റ് ഓഫീസര് രാജേഷ്, ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസിലെ ഹോം ഗാര്ഡുമാരായ വിന്സി ഡേവിസ്, അനില് ലാല് എന്നിവരും ക്യാമ്പില് സന്നിഹിതരായിരുന്നു. റോവര് സ്കൗട്ട് ലീഡര് ദിവ്യ ഡേവിസ്, റെയിഞ്ചര് ലീഡര് രമാദേവി, പിടിഎ പ്രസിഡന്റ് വി. രമ്യ, അധ്യാപിക എം. ജിജി വര്ഗീസ് എന്നിവര് ക്യാമ്പില് പങ്കെടുത്തു. പ്രകൃതിസംരക്ഷണത്തോടൊപ്പം ദുരന്തനിവാരണത്തിന്റെയും ജീവന് രക്ഷാപ്രവര്ത്തനങ്ങളുടെയും പ്രാധാന്യം വിദ്യാര്ഥികള്ക്ക് ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയമായ പഠനാനുഭവമായി ക്യാമ്പ് മാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
1 thought on “പ്രകൃതിയെ അറിഞ്ഞ് സംരക്ഷണ സന്ദേശവുമായി റോവര് സ്കൗട്ട്സും റേഞ്ചേഴ്സും”