ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി
ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് നിവേദനം നല്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്

വികസനസമിതി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്കും ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സനും നിവേദനം നല്കി. ജില്ല ആസ്ഥാനം എന്ന നിലയില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലുണ്ടാകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകുകയും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിക്കുകയും ചെയ്യും. മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാണ് വികസനസമിതിയുടെ ആവശ്യം. മൂന്ന് താലൂക്കുകളിലും കൂടി 15 ലക്ഷത്തിലധികം ജനങ്ങളുണ്ട്. ഇത് വയനാട് ജില്ലയുടെ ജനസംഖ്യയുടെ ഇരട്ടിയോളം വരും. നിലവില്‍ കളക്ടറേറ്റ് ഒഴിച്ച് എല്ലാ ജില്ലാ ആസ്ഥാന ഓഫീസുകളും ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്നത് ജില്ലാ രൂപീകരണ നടപടികള്‍ക്ക് ആക്കം കൂട്ടും. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജി ഒപ്പുശേഖരണത്തിന്റെ രണ്ടാംഘട്ടം വിദ്യാഭ്യാസ വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തുടരും. റെയില്‍വേ സ്റ്റേഷന് വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ്. ജോസ്, സെക്രട്ടറി സോമന് ശാരദാലയം, വൈസ് പ്രസിഡന്റുമാരായ അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, ജോയിന്റ് സെക്രട്ടറി ഡേവിസ് എടപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി