ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂര്‍ ഗുരുകുലവും സംയുക്തമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരുക്കുന്ന നാട്യസൗരഭം കൂടിയാട്ട പരിചയ ആസ്വാദനക്കളരി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് കൂടിയാട്ടത്തിന്റെ നാട്യ സംസ്കാരം പരിചയപ്പെടുത്തുന്നതിനായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നാട്യസൗരഭം കൂടിയാട്ട പരിചയ ആസ്വാദനക്കളരിക്ക് തുടക്കമായി. ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂര്‍ ഗുരുകുലവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാധവനാട്യഭൂമിയില്‍ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശന് നമ്പീശന്, ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പര്‍ണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം കൂടിയാട്ട കലാകാരി കപില ചൊല്ലിയാടി.
മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവരും ഇടയ്ക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ കൂടിയാട്ട കലാകാരി സരിതാ കൃഷ്ണകുമാറും പക്കമേളമൊരുക്കി. പ്രശസ്ത കൂടിയാട്ട കലാകാരി ഡോ. അപര്‍ണ നങ്ങ്യാര്‍ ആസ്വാദന ക്ലാസ് നയിച്ചു. ഒരു വര്‍ഷംകൊണ്ട് കൂടിയാട്ടം എന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായ അറിവ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലാണ് ക്ലാസിന്റെ പാഠ്യക്രമവും ഉള്ളടക്കവും ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ സ്കൂള്‍, കോളജ് അവധി ദിവസങ്ങളിലോ രാവിലെ പത്തിനും വൈകീട്ട് ആറിനും മധ്യേ സൗകര്യപ്രദമായ ഒഴിവുസമയങ്ങളിലായിരിക്കും. ആസ്വാദന കളരി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന രംഗകലാ കോണ്‍ഫ്രന്‍സ് സമാപന വേദിയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി