ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
പ്രതി അബീഷ്.
20 ഗ്രാം രാസലഹരി പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂര്‍: കാട്ടൂരില്‍ 20 ഗ്രാം അതിമാരക രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും കാട്ടൂര്‍ പോലീസും സംയുക്തമായി നടത്തിയ തുടരന്വേഷണത്തിലാണ് കയ്പമംഗലം കാളമുറി പടിഞ്ഞാറ് ഭാഗം മഠത്തിപറമ്പില്‍ വീട്ടില്‍ അബീഷ് (36) പിടിയിലായത്. കാട്ടൂര്‍ എടതിരിഞ്ഞി വടക്കുമുറി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മിഥുന്റെ (29) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആദ്യം എംഡിഎംഎ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പിടികൂടിയത്. 20 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 ചെറിയ സിപ്പ് ലോക്ക് കവറുകള്‍, എംഡിഎംഎ വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് കരുതുന്ന 1,36,700 രൂപ എന്നിവയും പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മിഥുന് എംഡിഎംഎ എത്തിച്ചിരുന്നത് കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടില്‍ അനന്തകൃഷ്ണന് (25) ആണെന്ന് കണ്ടെത്തിയത്. അനന്തകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മിഥുനെയും അനന്തകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിനോജ്, ജിഎസ്ഐമാരായ എ.പി. ഫ്രാന്‍സിസ്, പി.എ. മിനി, ജിഎസ്സിപിഒമാരായ കെ.ജി. അജിത്കുമാര്‍, വി.എസ്. ശ്യാം, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
1 thought on “ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട”