കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
ഇരിങ്ങാലക്കുട രൂപതയുടെ 49 ാം രൂപതാ ദിനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജെനീഷ് നിര്‍വഹിക്കുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ്കുമാര് ജോസഫ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷി ബു എന്നിവര്‍ സമീപം.

ഇരിങ്ങാലക്കുട: ജാതിക്കും മതത്തിനും അതീതമായി അറിവിന്റെയും അക്ഷരത്തിന്റെയും വെളിച്ചം പകര്‍ന്നു നല്കിയവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജനീഷ്. ഇരിങ്ങാലക്കുട രൂപതയുടെ 49 ാം രൂപതാ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അക്ഷരവും അറിവുകളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേപോലെ ലഭ്യമല്ലാതിരുന്ന കാലത്ത് ക്രൈസ്തവ മിഷനറിമാരാണ് സര്‍വര്‍ക്കും അക്ഷരവെളിച്ചം പകര്ന്നുനല്കിയത്. നന്മയുടെയും കാരുണ്യത്തിന്റെയും മാനവികതയുടെയും സന്ദേശമാണ് മിഷനറിമാര്‍ പകര്ന്നുനല്കിയത്. ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാനസികകരുത്ത് ലഭിക്കേണ്ടത് വിദ്യാഭ്യാ സത്തിലൂടെയാണ്. യുവജനങ്ങളുടെയിടയില്‍ ആത്മഹത്യാപ്രവണത കൂടുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാനസികമായും ശാരീരികമായും കുട്ടികള്‍ കരുത്താര്‍ജിക്കുന്നില്ല.

പുതുതലമുറ പെട്ടന്ന് നിരാശരാകുന്ന സാഹചര്യമാണുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പ്രത്യാശയിലേക്കു നയിക്കുന്ന ഒരു വിശ്വാസത്തെ ചേര്‍ത്തുപിടിക്കാന്‍ കഴിയാത്തതിന്റെ പോരായ്മയാണ് ഇതിനു കാരണം. ഏതു പ്രതിസന്ധികളിലും തളര്‍ന്നുപോകാതിരിക്കാന്‍ ഊന്നുവടിപോലെ വിശ്വാസത്തിന്റെ പാത ആവശ്യമാണ്. ജീവിതത്തില്‍ തെറ്റായപാതയില് ചരിക്കാതിരിക്കാന് ദൈവഭയം ഉണ്ടാകേണ്ടതുണ്ട്. ഒരാളുടെ പ്രതിസന്ധിയിൽ മറ്റൊരാളുടെ പ്രാര്‍ഥനകള്‍ കരുത്താകും എന്ന ചിന്തയും പ്രതീതിയും നമ്മില്‍ ജനിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ഏതൊരു നിരാശയെയും അതിജീവിക്കാന്‍ സാധിക്കും.- മന്ത്രി ജനീഷ് കൂട്ടിച്ചേര്‍ത്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സുവര്‍ണജൂബിലിയോടനുബന്ധി ച്ചുള്ള സുവര്ണഗേഹപദ്ധതിയിലെ നാലുവീടുകളുടെ താക്കോല്‍ കൈമാറി. പൊതുസമ്മേളനത്തില്‍ ബ്രദര്‍ ജോസ് ചുങ്കത്ത്, സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, പി.യു. തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനുശേഷം രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, ഇരിങ്ങാലക്കുട നഗരഭ ചെയര്മാന് എം.പി. ജാക്സണ്, ചാലക്കുടി നരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്