സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബയോ ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മംഗളൂരുവിലെ യനപോയ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.എം. ദിവ്യ ലക്ഷ്മണന് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരമ്പരാഗത ചികിത്സയ്ക്കപ്പുറം: ആരോഗ്യപരിചരണത്തിലെ ജൈവസാങ്കേതികവിദ്യയുടെ പുതിയ യുഗം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. മംഗളൂരുവിലെ യനപോയ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.എം. ദിവ്യ ലക്ഷ്മണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
മെഡ്ജീനോം ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ബയോ ഇന്‍ഫോര്‍മാറ്റിക്സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഉമ്മന്‍ കെ. മാത്യു, കോയമ്പത്തൂരിലെ ഡോ. എന്‍ജിപി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. രാധ പലനിസ്വാമി എന്നിവര്‍ പ്രഭാഷണം നടത്തി. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യരംഗത്ത് പരമ്പരാഗത ചികിത്സാരീതികള്ക്കപ്പുറം ബയോടെക്നോളജിയുടെ സാധ്യതകളും ആധുനിക ചികിത്സാ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള മികച്ച വേദിയായി ദേശീയ സെമിനാര്‍ മാറി. ബയോടെക്നോളജി വിഭാഗം അസോസിയേഷന് സെക്രട്ടറി പി.കെ. വേദ രഞ്ജിത്ത് നന്ദിയും ബയോടെക്നോളജി വിഭാഗം മേധാവി ഡോ. ഒ. കവിത സ്വാഗതവും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു