അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
അരിപ്പാലം സെന്റ് മേരീസ് (ഔര്‍ ലേഡി ഓഫ് കാര്‍മല്‍) ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിക്കുന്നു.
അരിപ്പാലം: സെന്റ് മേരീസ് (ഔര്‍ ലേഡി ഓഫ് കാര്‍മല്‍) ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന 2027 ലെ തിരുനാള്‍ ഏല്‍പ്പിക്കല്‍, ദിവ്യബലി, ലദീഞ്ഞ്, നൊവേന, സന്ദേശം, രൂപം എഴുന്നള്ളിച്ച് വെക്കല്‍ എന്നിവയ്ക്ക് റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചപ്പായസം വെഞ്ചരിപ്പും വിതരണവും നടക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി.
10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജ്ജി തേലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. പടിഞ്ഞാറെ ചാലക്കുടി പള്ളി വികാരി ഫാ. നിക്സന് ചാക്കോര്യ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 14ന് പൂര്‍വീക അനുസ്മരണദിനത്തില്‍ രാവിലെ 6.25ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. ഇന്നും നാളെയും മാതാവിന് പൂമാല ചാര്‍ത്തുവാനുള്ള സൗകര്യവും തിരുനാള്‍ ദിനത്തില്‍ അടിമവെക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്മാരായ ജോജു ജോസഫ് ചക്കാലക്കല്‍, ഡിജോള്‍ മാത്യു ചക്കാലക്കല്‍, പ്രസുദേന്തി ജോയ്സന്‍ തോമസ് കുന്നംകുമരത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി