ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ ഭാഗമായി സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒപ്പ് ശേഖരണം സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന ഭീമഹര്‍ജികളില്‍ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാലായിരത്തില്പരം വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒപ്പ് ശേഖരണം സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തുക, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കുക, ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമിതി ഭീമഹര്‍ജികളില്‍ മുന്നോട്ടു വെക്കുന്നത്. വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ്. ജോസ്, സെക്രട്ടറി സോമന് ശാരദാലയം, വൈസ് പ്രസിഡന്റ് ഡേവിസ് തുളുവത്ത്, ജോസ് കുഴിവേലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്