വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
പ്രതി വിഷ്ണു.

ഇരിങ്ങാലക്കുട: വില്‍പ്പനയ്ക്കായി സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന ആറ് ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍. അരിപ്പാലം ചിന്നഗ്രാം വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. അനധികൃതമായി മദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയതിനാണ് നടപടി. പ്രിവന്റീവ് ഓഫീസര്‍ എ.ബി. സുനിലും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിഷ്ണുവിനെ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ജെ. രന്ജിത്, കെ. ലത്തീഫ്, ഷെയിക്ക് അഹദ്, എക്സൈസ് ഓഫീസര്‍മാരായ സി.ജെ. റിജോ, ജെ.ഒ. ജെറിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി