എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന എല്ലാവര്ക്കും വീട് എന്ന പദ്ധതി അനുസരിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന എല്ലാവര്ക്കും വീട് എന്ന പദ്ധതി അനുസരിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍പ്പെട്ട കൊമ്പിടിഞ്ഞാമക്കല്‍ യൂണിറ്റിലെ ബിന്ദു സജിക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍, ട്രഷറര്‍ ജോയ് മുത്തേടന്‍, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, വാര്‍ഡംഗം ജോസ് പയ്യപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ. പോളി സ്വാഗതവും നിയോജക മണ്ഡലം വൈസ് ചെയര്മാന് പി.പി. ജോഷി നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ വി.ടി. ജോര്‍ജ്, എ.ആര്. രഘു, പി.ജി. രഞ്ജിമോന്‍, ജോഷി മാത്യു തേരാട്ടില്‍, സിജോ ചിറക്കേക്കാരന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, വനിതാ വിംഗ് ചെയര്‍പേഴ്സണ്‍ സുനിത, യൂത്ത് വിംഗ്് ചെയര്മാന് ജോമോന് തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
പ്രതിഭാ പോഷണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്