ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ച കണ്‍സ്യൂമര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.പി.എ. ജെയിംസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കണ്‍സ്യൂമര്‍ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം കോളജ് ക്യാമ്പസില്‍ വച്ച് നടന്നു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. പി.എ. ജെയിംസ് കണ്‍സ്യൂമര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ഉപഭോക്തൃ അവകാശങ്ങളും സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സെല്‍ഫ് ഫിനാന്സിംഗ്് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് ആശംസകള്‍ അര്‍പ്പിച്ചു.
കോമേഴ്സ് പ്രഫഷണല്‍ വിഭാഗം കോ ഓര്‍ഡിനേറ്ററും കണ്‍സ്യൂമര്‍ ക്ലബ് ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ ഡോ.കെ.ഒ. ഫ്രാന്‍സിസ് സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അസി. പ്രഫസര്‍ സിജി പോള്‍ നന്ദിയും പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുക, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ച് അറിവ് നല്‍കുക, ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കണ്‍സ്യൂമര്‍ ക്ലബ് രൂപീകരിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി