ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണയോഗം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: നവംബര്‍ 10, 11, 12, 13 തിയതികളില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹോളി ഫാമിലി എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സതീശന് അധ്യക്ഷത വഹിച്ചു. ഡിഇഒ എം.വി. ഉഷ, എഇഒ എം.എസ്. രാജീവ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, ബ്ലോക്ക് അംഗം ശ്രീഷ്മ സലീഷ്, പഞ്ചായത്തംഗങ്ങളായ ബിനോയ്, ഉജിത സുരേഷ്, സി.എസ്. ഓമനക്കുട്ടന്, വി. ബിന്ദു, വിദ്യ നെഹ്റു, സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എന്‍.എസ്. രജനിശ്രീ, സിസ്റ്റര്‍ ജസീന, എന്‍.പി. രജനി, എന്‍.എസ്. പ്രസാദ്, ജോബി മാസ്റ്റര്‍, ജോമോന് ജോസ്, പി.ജി. ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് (ചെയര്മാന്), പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് (ജനറല്‍ കണ്‍വീനര്‍), എഇഒ എം.എസ്. രാജീവ് (ട്രഷറര്‍) എന്നിവരടങ്ങിയ 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം