ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹരിത വസന്തം 2026 27 പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വകയിരുത്തി ഹരിതവസന്തം 2026 27 പറപ്പൂക്കര പഞ്ചായത്തില്‍ തുളസി ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് പച്ചക്കറി തൈ നട്ടു കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ. സിന്‍സി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രാജേഷ് ആശംസകള്‍ അര്‍പ്പിച്ചു.
പറപ്പൂക്കര കുടുംബശ്രീ അഗ്രി സിആര്‍പി എ.എം. സനീറ, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, തുളസി ജോയിന്റ് ലിങ്കേജ് ഗ്രൂപ്പ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന് സ്വാഗതവും കൃഷി ഓഫീസര്‍ എം.ആര്. അനീറ്റ നന്ദിയും പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂര്‍, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കര്‍ഷക കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തക്കാളി, മുളക്, വെണ്ട, പയര്‍ എന്നിവയോടൊപ്പം ക്യാബേജ്, കോളിഫഌര്‍, ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ള ശീതകാല പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു