എഐഎസ്എഫ് എഐവൈഎഫ് നൈറ്റ് മാര്‍ച്ച് നടത്തി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സഖാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് പരിപാടി.
ഇരിങ്ങാലക്കുട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികള്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സി. അച്ചുതമേനോന് സ്മാരകത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആല്‍ത്തറ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മാര്‍ച്ച് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാര്‍ പി.എസ്. സ്വാഗതവും എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിന്‍ ജോസ് നന്ദിയും പറഞ്ഞു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കര്‍, ജില്ലാ കമ്മിറ്റി അംഗം ഗില്‍ഡ പ്രേമന്, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം ദില്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപത മാതൃവേദി സ്നേഹസംഗമം നടത്തി
കെസിവൈഎം നിറവ് 2026 യുവജന കലോത്സവം; മതിലകം കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനം നേടി
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഗര്‍ബ നൈറ്റ് 2026 സംഘടിപ്പിച്ചു
കെപിഎസ്ടിഎ അനുമോദനയോഗം സംഘടിപ്പിച്ചു