ഓള് ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന് കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട എല്‍ഐസി ഏജന്റ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ മുന്നില്‍ വച്ച് നടന്ന കരിദിനാചരണം.
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത കരിദിനം ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ആചരിച്ചു. ഡിവിഷന് സെക്രട്ടറി കൊച്ചുത്രേസ്യ ജെയിസന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വിജയരാഘവന് അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗത്തില്‍ പി.കെ. രാജന്, ദിനചന്ദ്രന്, ടി. രാജി, ശുഭലാല്‍, സുരേഷ് ബാബു, കിഷോര്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഐസിയെ തകര്‍ക്കാനുള്ള ഐആര്‍ഡിഎഐ നീക്കം ഉപക്ഷേിക്കുക, കമ്മീഷന് റീ സ്ട്രക്ച്ചര്‍ ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക, ബീമാസുഗം നടപ്പിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക എന്നിവയാണ് ഏജന്റുമാര്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങള്‍. 1956 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച എല്‍ഐസി 70 വര്‍ഷം പിന്നിട്ടു. ഈ പ്രസ്ഥാനത്തെ വലിയ ഉയരങ്ങളിലേക്കെത്തിച്ച ഏജന്റ്സിനെ ഉന്മൂലനം ചെയ്യാനുള്ള നടപടിക്കെതിരെ ഇരിങ്ങാലക്കുട ഏജന്റ് ഫെഡറേഷന് ശക്തമായ സമരം നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍