ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും ഫിന്‍ലന്‍ഡിലെ സൗത്ത് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് (ക്സാംക്) സര്‍വകലാശാലയുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും ക്സാംക് സര്‍വകലാശാല പ്രതിനിധികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവെപ്പുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ഫിന്‍ലന്‍ഡിലെ സൗത്ത് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് (ക്സാംക്) മായി സെന്റ് ജോസഫ്സ് കോളജ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും ക്സാംക് സര്‍വകലാശാല പ്രതിനിധികളായി എത്തിയ സീനിയര്‍ എജ്യുക്കേഷന്‍ എക്സ്പെര്‍ട്ട് ഗ്രിഗറി ബുഡിനും ഹെഡ് ഓഫ് എജ്യുക്കേഷന്‍ സാന്തേരി കൊയ്വിസ്റ്റോയും ചേര്‍ന്ന് റിസര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പു വച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ ഉന്നതവിദ്യാഭ്യാസത്തിനും രാജ്യാന്തര തൊഴില്‍പരിചയത്തിനും കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടും.
ധാരണാപത്രത്തിന്റെ ഭാഗമായി ബിസിനസ് അഡ്മിനിസ്ട്രേഷന് (ബിബിഎ), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബിസിഎ), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര ടു പ്ലസ് വണ്‍ പഠനപദ്ധതികള്‍ക്ക് അവസരമൊരുങ്ങും. പദ്ധതിയനുസരിച്ച് ബിരുദപഠനത്തിന്റെ ആദ്യ രണ്ടുവര്‍ഷം സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷം ഫിന്‍ലന്‍ഡിലെ ക്സാംക് സര്‍വകലാശാലയില്‍ പഠിക്കാം. ഇതിലൂടെ യൂറോപ്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ നേരിട്ട് പരിചയപ്പെടുന്നതിനും അന്താരാഷ്ട്ര അക്കാദമിക അനുഭവം ആര്‍ജിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഇതുവഴി വിദേശ തൊഴില്‍മേഖലയില്‍ നേരിട്ടുള്ള പരിചയം, വ്യവസായമേഖലയിലെ പ്രവര്‍ത്തനാനുഭവം, പ്രായോഗിക നൈപുണികള്‍ എന്നിവ നേടാന്‍ കഴിയും.
യൂറോപ്യന്‍ യൂണിയന്റെ അക്കാദമിക് ക്രെഡിറ്റുകള്‍ ലഭിക്കുന്ന അന്താരാഷ്ട്ര സര്ട്ടിഫിക്കേഷന് കോഴ്സുകളാണ് മറ്റൊരു പ്രധാന സവിശേഷത. കോളജിലെ പഠനത്തോടൊപ്പം ഇത്തരം കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള അക്കാദമിക് ക്രെഡിറ്റുകള്‍ നേടാനും ആഗോള തൊഴില്‍വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ആഗോളതലത്തില്‍ പ്രസക്തമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും രാജ്യാന്തര അക്കാദമിക സഹകരണത്തിലൂടെ വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിനും തൊഴില്പുരോഗതിക്കും പുതിയ സാധ്യതകള്‍ സൃഷ്ടി്കുന്നതിനുമുള്ള സെന്റ് ജോസഫ്സ് കോളജിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. കോളജിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഈ സഹകരണം യാഥാര്‍ഥ്യമാക്കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി