പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നല്കി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും, ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ബിന്ദു അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്തും, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.കെ. ഭരതന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്, സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, കെ. ജസ്റ്റിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
കേരളത്തിലാദ്യമായി മേവന്‍ സിലിക്കണിന്റെ ഇന്‍ ക്യാമ്പസ് പരിശീലനം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം