പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഒരൂ രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിനു കൈമാറി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഒരൂ രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിനു കൈമാറി. ഒരു രൂപ എന്ന ആഹ്വാനവുമായി ആര്‍ദ്രതയുടെ മുഖം നല്കി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഒരുക്കിയ ഒരൂ രൂപ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധി അശ്വതി പുല്ലൂര്‍ ഇടവക വികാരി ഫാ. യേശുദാസ് കൊടകരക്കാരന്റെ സാന്നിധ്യത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്നു കൈമാറി. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എല്ലാ ദിവസവും ഒരു രൂപ മാറ്റിവച്ചാല്‍ ഒരുവര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി നല്കി ഒരു രൂപയുടെ വിപ്ലവം സൃഷ്ടിക്കാനാകും എന്ന ചിന്തയാണ് ഒരൂ രൂപ ചലഞ്ച്.