സാന്‍ജോ ക്രാഫ്റ്റ്: ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി തുടക്കം കുറിച്ച സാന്‍ജോ ക്രാഫ്റ്റ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ നിര്‍വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും നിര്‍മിക്കുന്ന വസ്തുക്കളുടെ വില്പനയും എന്ന ലക്ഷ്യത്തോടെയാണ് സാന്‍ജോ ക്രാഫ്റ്റ് തുടക്കം കുറിച്ചത്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. സിസ്റ്റര്‍ ജെസിന് ആശംസകള്‍ നേര്‍ന്നു. കരകൗശല വസ്തുക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രദര്‍ശനത്തിലൂടെ ഭിന്നശേഷിക്കാരുടെ കഴിവുകളെ പുറംലോകത്തേക്കു വെളിപ്പെടുത്താന്‍ സാന്‍ജോ ക്രാഫ്റ്റ് പദ്ധതിക്കു സാധിച്ചു. ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ് എന്ന ആശയുമായി നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും വിജയകരമായി നടത്തി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ