കരൂപ്പടന്ന ഗവ. ഹൈസ്കൂളിലെ 1987 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022 നടത്തി
കരൂപ്പടന്ന: ഗവ. ഹൈസ്കൂളിലെ 1987 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022 നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നൂറുമേനി കരസ്ഥമാക്കിയ കരൂപ്പടന്ന ഗവണ്മെന്റ് ഹൈസ്കൂളിനേയും, എസ്എസ്എല്‍സി ബാച്ചിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കൈവരിച്ച എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി തലത്തിലുള്ള വിദ്യാര്‍ഥികളെയുമാണ് കാഷ് അവാര്‍ഡും, മെമന്റോയും നല്കി ആദരിച്ചത്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് മെമ്പറും എസ്എസ്എല്‍സി ബാച്ച് ചാരിറ്റി അംഗവുമായ നസീമ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനവും, കരൂപ്പടന്ന ഗവ. എച്ച്എസ്എസിലെ പ്രധാന അധ്യാപികയായ സുഷ ടീച്ചര്‍ മുഖ്യാതിഥിയായും പങ്കെടുത്തു. ആമിനു, തിലകന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹഫ്സത്ത്, പിടിഎ അംഗം നിസി ടീച്ചര്‍, ചാരിറ്റി വിങ്ങിന്റെ ചെയര്മാന് ഹുസൈന്, സന്തോഷ്, പ്രീത, ഷെമ്മി, ഫൗസി, എസ്എസ്എല്‍സി ബാച്ചിലെ ചാരിറ്റി വിങ്ങിന്റെ സെക്രട്ടറി ഐഷാബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി