സ്വകാര്യ ബസിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട് സ്വകാര്യ ലിമിറ്റഡ് ബസ് സ്കൂട്ടറിലിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്. ഇന്നലെ രാവിലെ 8.45 ന് ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി എരുമക്കാട്ടുപറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (53), മകള്‍ എല്‍ന (മൂന്ന്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. എല്‍ന ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്. എല്‍നയെ സ്കൂളിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറിനു പിന്നില്‍ അമിത വേഗത്തിലായിരുന്ന സുമംഗലി എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. സ്കൂട്ടര്‍ തകര്‍ന്നു. മറ്റു വാഹനങ്ങളിലും ബസ് ഇടിച്ചിരുന്നു. സ്കൂട്ടറില്‍ ബസിടിച്ചയുടനെ മൂന്നു വയസുകാരി ബസിനടിയില്പ്പെട്ടെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിന്‍സെന്റിന്റെ കാല് ഒടിഞ്ഞിട്ടുണ്ട്. അപകടം സംഭവിച്ചയുടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് നടുറോഡില്‍ കിടന്നതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ബസ് ഡ്രൈവര്‍ കോനിക്കര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ ജോയല്‍ (25) നെതിരെ കേസെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി