കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ജേതാക്കള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ടീം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലസിയോടൊപ്പം.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ 44-ാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കാലിക്കട്ട് വോളിബോള്‍ ചാമ്പ്യന്മാരാകുന്നത്. ഫൈനലില്‍ സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരിയെ തോല്‍പ്പിച്ചാണ് സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലസി ട്രോഫികള്‍ സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളജ് കായികവകുപ്പ് മേധാവി ഡോ. സ്റ്റാലിന് റാഫെല്‍, കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പ്, ജനറല്‍ കാപ്റ്റന്‍ സാമിയ എന്നിവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി