ഭാരതീയ വിദ്യാഭവന് കാറ്റഗറി ഒന്ന്, രണ്ട് സംസ്ഥാന കലോത്സവം : കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിന് കിരീടം
ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ ഒന്ന്, രണ്ട് കാറ്റഗറികളിലെ സംസ്ഥാന കലോത്സവത്തില്‍ കാറ്റഗറി ഒന്നില്‍ 52 പോയിന്റും കാറ്റഗറി രണ്ടില്‍ 82 പോയിന്റും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയം ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ ഒന്ന്, രണ്ട് കാറ്റഗറികളിലെ സംസ്ഥാന കലോത്സവത്തില്‍ കാറ്റഗറി ഒന്നില്‍ 52 പോയിന്റും കാറ്റഗറി രണ്ടില്‍ 82 പോയിന്റും നേടി ഭവന്‍സ് ആദര്‍ശ് വിദ്യാലയ കാക്കനാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാറ്റഗറി ഒന്നില്‍ 43 പോയിന്റോടെ ഭവന്‍സ് വിദ്യാമന്ദിര്‍ ഗിരിനഗര്‍ രണ്ടാംസ്ഥാനം നേടി. കാറ്റഗറി രണ്ടില്‍ 78 പോയിന്റോടെ ഭവന്‍സ് വിദ്യാമന്ദിര്‍, ഏരൂര്‍ രണ്ടാംസ്ഥാനം നേടി. 25 സ്കൂളുകളില്‍നിന്നായി 400ല്‍പ്പരം മത്സരാര്‍ഥികള്‍ 19 ഇനങ്ങളിലായി മാറ്റുരച്ചു. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന് ഇരിങ്ങാലക്കുട കേന്ദ്ര ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കൂടിയാട്ടം കലാകാരി കപിലാ വേണു മുഖ്യാതിഥിയായി. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭാ ശിവാനന്ദരാജന്‍, ഗിരിജാമണി, കലോത്സവ കോ-ഓര്‍ഡിനേറ്റര്‍ സുജാത രാമനാഥന്, പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു