രൂപത കെസിവൈഎം വനിതാസംഗമം തേജസ്വിനി 2023 ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
കടുപ്പശേരി കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച രൂപത കെസിവൈഎം വനിതാ സംഗമം -തേജസ്വിനി 2023- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കടുപ്പശേരി: ഇരിങ്ങാലക്കുട രൂപത കെസിവൈഎം നേതൃത്വത്തില്‍ വനിതാ സംഗമം -തേജസ്വിനി 2023- കടുപ്പശേരി കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി അധ്യക്ഷത വഹിച്ചു. ദേശീയതലത്തില്‍ സമ്മാനാര്‍ഹരായ വനിതകളെയും മുന്‍ കെസിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫിനെയും ആദരിച്ചു. തൃശൂര്‍ റൂറല്‍ ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി വിശിഷ്ടാതിഥിയായിരുന്നു.
പരിപാടിയുടെ ഭാഗമായി ഫാ. ജിസണ് പോള്‍ വെങ്ങാശേരി ക്ലാസ് നയിക്കുകയും നിര്‍ധന രോഗികളുടെ ഡയാലിസിസിനുവേണ്ടി രൂപത കെസിവൈഎം തേജസ്വിനിയുടെ ഭാഗമായി സമാഹരിച്ച സഹായ തുക ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്കു കൈമാറുകയും ചെയ്തു. കെസിവൈഎം ജോയിന്റ് സെക്രട്ടറി മെറിന് നൈജു, വനിതാവിംഗ് കണ്‍വീനര്‍ ഐറിന് റിജു, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, മറ്റ് വനിതാവിംഗ് അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറി ജെസ്മിന് മരിയ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്കി. ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, രൂപത ചെയര്മാന് റിജോ ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു