ടുഗദര്‍ ഫോര്‍ തൃശൂര്‍ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പലവ്യഞ്ജന സാധനങ്ങള്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് കൈമാറി
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ടുഗദര്‍ ഫോര്‍ തൃശൂര്‍ പരിപാടി കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: ടുഗദര്‍ ഫോര്‍ തൃശൂര്‍ പരിപാടിയുടെ ഭാഗമായി വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പലവ്യഞ്ജന സാധനങ്ങള്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് കൈമാറി. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, അസി. സെക്രട്ടറി സി.എന്‍. നിധിന്, കോര്‍ഡിനേറ്റര്‍ ബാബുരാജ്, വാര്‍ഡ് മെമ്പറായ ജ്യോതി പ്രകാശ്, ജഗജി, വില്ലേജ് എക്സ്റ്റന്‍ഷന്‍ കോഡിനേറ്റര്‍ ഐശ്വര്യ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്ക് വീട്ടുപയോഗസാധനങ്ങളുടെ കിറ്റ് കൈമാറി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി