എന്‍ഡിഎയുടെ ജനപഞ്ചായത്തുകള്‍ക്ക് തുടക്കമായി; പിണറായി സര്‍ക്കാര്‍ ധൂര്‍ത്തില്‍ അഭിരമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്
എന്‍ഡിഎ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനപഞ്ചായത്ത് പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്ഷേമ പെന്‍ഷനുകള്‍ നല്കുന്നതില് പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ധൂര്‍ത്തില്‍ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചെലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായി പോലും ജനദ്രോഹ നടപടികള്‍ സ്വീകരിക്കാന്‍ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും എന്‍ഡിഎ പടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.കെ. പ്രസന്നന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി നന്ദന്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.ജി. ഗോപാലകൃഷ്ണന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിജോയ്, സുനിത ഷിനോബ്, വിനീത സജീവ്, ജിജേഷ്, സുദേവന്, ജിജേഷ് രാജ് എന്നിവര്‍ സംസാരിച്ചു. നേരത്തെ എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി