ഇന്റര്‍സ്കൂള്‍ സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്: മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജേതാക്കള്‍
ഇന്റര്‍ സ്കൂള്‍ സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ജോതാക്കളായ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്ന ഇന്റര്‍ സ്കൂള്‍ സിബിഎസ്ഇ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാള ജേതാക്കളായി. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ആതിഥേയരായ ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ നേടി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണനന്ദ ബാബു, ജോ. സെക്രട്ടറി ടി.വി. പ്രദീപ്, മാനേജര്‍ എം.എസ്. വിശ്വനാഥന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, ട്രഷറര്‍ എം.കെ. സുബ്രഹ്മണ്യന് പിടിഎ പ്രസിഡന്റ് നിമിഷ സുധീര്‍, കായിക വിഭാഗം മേധാവി പി. ശോഭ എന്നിവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ആറ് ടീമുകള്‍ പങ്കെടുത്തു. സമാപന സമ്മേളനം ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ ടീം പരിശീലകന് ടി.സി. ആന്റണി ഉദ്ഘാടനം ചെയ്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു