വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ഗ്രാന്ഡെസ 2കെ23
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ഗ്രാന്ഡെസ 2കെ23 സുധീര്‍ പറവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ദശക ആഘോഷങ്ങള്‍ ഗ്രാന്ഡെസ 2കെ23 സിനിമാനടനും ഹാസ്യാവതാരകനുമായ സുധീര്‍ പറവൂര്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരുന്നു. വെള്ളാനി സെന്റ് ആന്റണീസ് വികാരി ഫാ. റിന്റോ കൊടിയന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടെസി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, പഞ്ചായത്തംഗം ജ്യോതി പ്രകാശ്, പിടിഎ പ്രസിഡന്റ് കെ.സി. സജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിസ്റ്റര്‍ മെര്ലിന് സ്കൂള്‍ മാഗസിന് പ്രകാശനംചെയ്തു. സിസ്റ്റര്‍ റിനറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എസ്. സൂര്യ സ്വാഗതവും ഹെഡ് ഗേള്‍ മീനു മരിയ നന്ദിയും പറഞ്ഞു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി