കുടുംബി സേവാസംഘം താലൂക്ക് യൂണിയന് ജൂബിലി സമ്മേളനം
കുടുംബി സേവാസംഘം മുകുന്ദപുരം താലൂക്ക് യൂണിയന്റെ ജൂബിലി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുടുംബി സേവാസംഘം മുകുന്ദപുരം താലൂക്ക് യൂണിയന്റെ ജൂബിലിസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.വി. രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി അനില്‍കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. റിട്ട. ഡി.ഡി. മദനമോഹനന്‍ സുവനീര്‍ പ്രകാശനംചെയ്തു. യൂണിയന് സെക്രട്ടറി എം.സി. ഉണ്ണികൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ കെ.ആര്. സുബ്രഹ്മണ്യന്, ടി.എം. രാജന്, സ്ഥാപകനേതാവും സംസ്ഥാന മുന്‍ പ്രസിഡന്റുമായ അഡ്വ. ഒ.എസ്. രാമകൃഷ്ണന്, പി.എസ്. രാമചന്ദ്രന്, പി.എസ്. വാസുദേവന്‍, ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒരു ശതമാനം സംവരണം നേടുന്നതിനായി നിരാഹാരമനുഷ്ഠിച്ച നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു