ഇരിങ്ങാലക്കുട മണ്ഡലം നവ കേരള സദസ്സ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
ആളൂര്‍ ഗ്രാമ പഞ്ചായത്തും നിപ്പറും ഇരിങ്ങാലക്കുട ബിആര്‍സിയും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡല നവ കേരള സദസിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്തും നിപ്മറും ഇരിങ്ങാലക്കുട ബിആര്‍സിയും സംയുക്തമായാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു ചടങ്ങില്‍ മുഖ്യാതിഥിയായി. ആളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഇരിങ്ങാലക്കുട ബിആര്‍സി ബിപിസി കെ. സത്യപാലന്, മാള ബിആര്‍സി ബിപിസി ഫെബി പെല്ലിശ്ശേരി, മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം