ലയണ്‍സ് ഹോളിഡേ ബസാര്‍ 2023ന്റെ ഉദ്ഘാടനം സിനിമാതാരം ഗായത്രി സുരേഷ് നിര്‍വഹിച്ചു
ഇരിങ്ങാലക്കുട ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹോളിഡേ ബസാര്‍ 2023ന്റെ ഉദ്ഘാടനം സിനിമാതാരം ഗായത്രി സുരേഷ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ വനിതാവിഭാഗമായ ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹോളിഡേ ബസാര്‍ 2023ന്റെ ഉദ്ഘാടനം സിനിമാതാരം ഗായത്രി സുരേഷ് നിര്‍വഹിച്ചു. ചികിത്സാസഹായ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ നിര്‍വഹിച്ചു. ഫസ്റ്റ് ലേഡി ഡിസ്ട്രിക്ട് ലയണ്‍ പി. സ്റ്റെല്ല ടോണി എംജെഎഫ് മുഖ്യാതിഥി ആയിരുന്നു. ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന് അധ്യക്ഷതവഹിച്ച യോഗത്തില്‍ എല്‍.എന്‍. മിഡ്ലി റോയ് സ്വാഗതവും എല്‍.എന്‍. റിമ പ്രകാശന് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ കെ.ആര്. വിജയ, പ്രോഗ്രാം ഡയറക്ടര്‍ ഫെനി എബിന്, ആര്.ജെ. വിനീത്, റോണി പോള്‍, അഡ്വ. ജോണ്‍ നിധിന് തോമസ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി