കൂടല്‍മാണിക്യക്ഷേത്ര തിരുവുത്സവത്തിന്റെ ഒരുക്കങ്ങളിലേക്ക് ; സംഘാടകസമിതി രൂപീകരിച്ചു
കൂടല്‍മാണിക്യക്ഷേത്ര തിരുവുത്സവത്തിന്റെ ഒരുക്കങ്ങളിലേക്ക് സംഘാടകസമിതി രൂപീകരണ യോഗം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 2024 ലെ കൂടല്‍മാണിക്യ തിരുവുത്സവാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഉത്സവം എപ്രില്‍ 21 ന് കൊടിയേറി മെയ് 1 ന് ആറാട്ടോടെ സമാപിക്കും. അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ കണ്‍വീനര്‍ ആയിട്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. പതിനഞ്ച് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും പടിഞ്ഞാറെ ഊട്ടുപ്പുരയില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. രണ്ട് കോടിയോളം രൂപയാണ് ഉത്സവത്തിന്റെ ചിലവായി പ്രതീക്ഷിക്കുന്നത്. നിലവിലെ ഭരണ സമിതിയുടെ കാലാവധി ജനുവരി 28 ന് കഴിയും. യോഗം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. സമിതി അംഗം അഡ്വ. അജയ്കുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, കെ.ജി. സുരേഷ് എന്നിവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി