അധികാരം നല്കിയാല് എങ്ങനെ ഭരിക്കാമെന്ന് തെളിയിച്ച് കാണിക്കാമെന്നു-സുരേഷ് ഗോപി
സുരേഷ് ഗോപി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവാദിക്കുന്നു.
ഇരിങ്ങാലക്കുട: നാടിന്റെ വികസന പ്രശ്നങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്തും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും മുന്‍ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. എസ്ജി കോഫി ടൈംസ് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് മുന്‍ എംപി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എത്തിയത്. എല്ലാ പൗരന്മാരും വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളാണ് നാം നേരിടുന്നവയില്‍ പലതുമെന്ന് വേളൂക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് കൊണ്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലും വളര്‍ന്ന് നില്ക്കുന്ന കുറ്റിചെടികളുടെ അതിപ്രസരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണില്‍ സമയം തള്ളിനീക്കുന്ന പുതിയ തലമുറയെ സമാന സ്വഭാവമുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ വിനിയോഗിക്കാന്‍ കഴിയണം. തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശവും അഞ്ച് പഞ്ചായത്തുകള്‍ക്കായി ഒരു ക്രിമിറ്റോറിയം എന്ന ആശയവും കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിക്കും.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്കുന്ന വ്യവസ്ഥ മോഡിയന്‍ വിപ്ലവത്തിന്റെ നേട്ടമാണ്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഓഡിറ്റ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഭരണമോ അര്‍ഹമായ പ്രാതിനിധ്യമോ ബിജെപിക്ക് നല്കാന് ജനങ്ങള്‍ തയ്യാറാകണം. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് കാണിച്ച് തരാമെന്ന് സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍ പാറേമക്കാട്ടില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിതേഷ് മോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി