സെന്റ് ജോസഫ്സ് കോളജില്‍ മനുഷ്യാവകാശ ദേശീയ സെമിനാര്‍

സെന്റ് ജോസഫ്സ് കോളജിലെ മനുഷ്യാവകാശ ദേശീയ സെമിനാര്‍ എംഎല്‍എ ഇ.ടി. ടൈസണ്‍ ഉദ്ഘടനം ചെയ്യുന്നു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. എലൈസ, ഡോ. ജോസ് കുര്യാക്കോസ്, ഡോ. റ്റി.വി. ബിനു, ഡോ. വി.എസ്. സുജിത എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗവും ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ കയ്പമംഗലം എംല്‍എ ഇ.ടി. ടൈസന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. ഡോ. എലൈസ അധ്യക്ഷത വഹിച്ചു. സംസ്കാരം, പ്രകൃതി, മാധ്യമം എന്നീ രംഗങ്ങളിലെ മനുഷ്യാവകാശത്തിന്റെ വിവിധ മാനങ്ങളും വസ്തുതകളും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ കേരള സംസ്ഥാന പാര്‍ലമെന്ററി കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഡോ. യു.സി. ബിവീഷ് (ഡയറക്ടര്‍ ജനറല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്), ഡോ. ജോസ് കുര്യാക്കോസ്, ഡോ. റ്റി.വി. ബിനു, ഡോ. വി.എസ്. സുജിത തുടങ്ങിയവര്‍ സംസാരിച്ചു.