ടേബിള്‍ ടെന്നീസ് : ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
കാലിക്കറ്റ് സര്‍വകലശാല ടേബിള്‍ ടെന്നീസ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലശാല ടേബിള്‍ ടെന്നീസ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട കിരീടം സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ക്രൈസ്റ്റിലെ അബിന എം. വില്‍സണ്‍ സിംഗില്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളജില്‍ വെച്ചു നടന്ന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ നിര്‍വ്വഹിച്ചു. അങഋഠ യൂണിവേഴ്സിറ്റിയില്‍ വച്ചു നടക്കുന്ന സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെക് അബിന വില്‍സണ്‍, റുക്മിനി വര്‍മ്മ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കായിക വിഭാഗം മേധാവി ബിന്റ്റു ടി. കല്യാണ്‍, കെ.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു