സെന്റ് ഡൊമിനിക് സ്കൂളില്‍ ഡിസ്കവേറിയ 2കെ23ന് തിരി തെളിഞ്ഞു

വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഡിസ്കവേറിയ 2കെ23 ശാസ്ത്രോത്സവത്തിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റ് തിരി തെളിയിക്കുന്നു
കാറളം: വെള്ളാനി സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഡിസ്കവേറിയ 2കെ23 ശാസ്ത്രോത്സവത്തിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റ് തിരി തെളിയിച്ചു. കുട്ടികള്‍ നാലു വിഭാഗങ്ങളിലായി ലാബുകള്‍ അവതരിപ്പിച്ചു. റോബോട്ടിക്സ്, കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് തെളിയിക്കുന്ന വിധത്തിലായിരുന്നു അവതരണം.