രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല, പറമ്പിലെ പണിക്കിടയില്‍ ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉടമസ്ഥന് കൈമാറി
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷിന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥന് തിരികെ നല്കുന്നു.
പടിയൂര്‍: പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആലുക്കപറമ്പില്‍ വീട്ടില്‍ ശശിയുടെ ചെറുമകന്റെ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണമാല രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ടു. ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പറമ്പില്‍ ജോലി ചെയ്യുമ്പോള്‍ ഈ സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഉടമസ്ഥന് തിരികെ നല്കി തൊഴിലാളികള്‍ മാതൃകയായി. പടിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സമൂഹത്തിന് മാതൃകയായത്. പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണമാല ഉടമസ്ഥനെ കൈമാറി.

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു