വയനാടിന്റെ കണ്ണീരൊപ്പാന്‍ ക്രൈസ്റ്റിന്റെ തവനീഷ്
ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടനകളായ തവനിഷിന്റെ നേതൃത്വത്തില്‍ വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, മറ്റ് ആവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെട്ട വാഹനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച വലയാട്ടിലേക്ക് സഹായ ഹസ്തങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും തവനീഷ് വിവിധ ഭാഗങ്ങളില്‍ നിന്ന് സമാഹരിച്ച വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, മറ്റ് ആവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം പുറപ്പെട്ടു. വാഹനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടനകളായ തവനിഷിനൊപ്പം തവനിഷ് ഓള്‍ഡ് വളണ്ടിയര്‍ അസോസിയേഷനും എന്‍എസ്എസും പങ്കുചേര്‍ന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫസര്‍മാരായ റീജ യൂജിന്‍, വി.ബി. പ്രിയ, തൗഫീഖ് അന്‍സാരി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ വി.പി. ഷിന്റോ, ഇംഗ്ലീഷ് അധ്യാപകന് ബിബിന്‍ തോമസ്, ഫിസിക്സ് അധ്യാപകന് അജിത് സന്നിഹിതരായിരുന്നു. രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി