തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം: വിദ്യാര്‍ഥിനിക്കു പരിക്ക്
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തെരുവ് നായ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പൊറത്തിശേരി കോലുകുളം റോഡില്‍ കുഴിചാടത്തില് ഷിബിന്റെയും ജിജിയുടെയും മകള്‍ അമേയയ്ക്ക് (9) ആണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. വീടിന്റെ ഗേറ്റിന് സമീപത്ത് ആറ് നായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ഈ സമയത്ത് വീട്ടു മുറ്റത്ത് നിന്നിരുന്ന ജിജി ഓടിയെത്തി നായ്ക്കളെ ഓടിച്ചു. കാലിന് പരുക്കേറ്റ അമേയ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നായ്ക്കൂട്ടം സമീപത്തെ മറ്റൊരു കുട്ടിയെയും സ്ത്രീയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇവര്‍ ഓടി വീടിനകത്ത് കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു