മാണിക്യശ്രീ പുരസ്കാര ജേതാവിന് തട്ടകത്തിന്റെ ആദരം

കൂടല്‍മാണിക്യം ക്ഷേത്രം മാണിക്യശ്രീ അവാര്‍ഡിനര്‍ഹനായ പ്രശസ്ത കഥകളി ആചാര്യന് കലാനിലയം രാഘവനെ തെക്കേനട സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം മാണിക്യശ്രീ അവാര്‍ഡിനര്‍ഹനായ പ്രശസ്ത കഥകളി ആചാര്യന് കലാനിലയം രാഘവനെ തെക്കേനട സൗഹൃദ കൂട്ടായ്മ ആദരിച്ചു. തന്റെ സ്വന്തം തട്ടകത്തില്‍നിന്നു ലഭിച്ച അവാര്‍ഡും ആദരവും ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണെന്ന് രാഘവനാശാന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ. ഗോപിനാഥ്, കെ.ആര്. ഉണ്ണിച്ചെക്കന്, എ. രാജശേഖരന്, കെ.എം. ഷണ്മുഖന്, കെ.ആര്. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.