വിദ്യാധരന് മാസ്റ്ററുടെ സംഗീത ശില്പശാല മുകുന്ദപുരം പബ്ലിക് സ്കൂളില്‍

മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ഗായകനും സംഗീത സംവിധായകനുമായ വിദ്യാധരന് മാസ്റ്റര്‍ സംഗീത ശില്പശാല നയിക്കുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ഗായകനും സംഗീത സംവിധായകനുമായ വിദ്യാധരന് മാസ്റ്റര്‍ സംഗീത ശില്പശാല നയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ ചടങ്ങിന് അധ്യക്ഷയായി. ക്യാമ്പിലെ കുരുന്ന് പ്രതിഭയായ അര്ജുന് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമാ ഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ മനോഹരമായ മലയാളത്തനിമയുള്ള സംഘഗാനവും അവതരിപ്പിക്കപ്പെട്ടു.
ശില്പശാലയുടെ ഭാഗമായി വിദ്യാധരന് മാസ്റ്റര്‍ കുട്ടികള്‍ക്ക് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ചു. കൂടാതെ മനോഹരമായ ഒരു ഗാനം അവര്‍ക്കു പാടിക്കൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ കുട്ടികള്‍ അവരുടെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളില്‍ സംഗീത അഭിരുചി വളര്‍ത്തുന്നതിനായി ഈ ശില്പശാല സഹായകമായി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലളിതയും ആശംസകള്‍ അര്‍പ്പിച്ചു. ടി.എസ്. ശ്രീദേവി സ്വാഗതവും ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എക്സ്. ഷീബ നന്ദിയും പറഞ്ഞു.