ഒമ്പതു വയസുകാരിക്കുനേരെ ലൈംഗീകാതിക്രമം: മദ്രസാധ്യാപകന് അഞ്ചു വര്‍ഷം കഠിനതടവും പിഴയും
തൊയ്ബ് ഫര്ഹാന്.
ഇരിങ്ങാലക്കുട: ഒമ്പതുകാരിയായ ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്രസാധ്യാപകനായ പ്രതിയ്ക്ക് അഞ്ചു വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2022 ആഗസ്റ്റ് മാസം പകുതിയില്‍ മതപഠനത്തിനെത്തിയ ബാലികയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ തെക്കുംക്കര സ്വദേശി തൊയ്ബ് ഫര്ഹാന് (25) നെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 17 സാക്ഷികളേയും 28 രേഖകളും ഏഴു തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് മൂന്ന് സാക്ഷികളെയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.എസ്. ഷാജനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ രേഖകള്‍ അറബിക് ഭാഷയിലായതിനാല്‍ രേഖകളുടെ തര്‍ജ്ജമ ഹാജരാക്കി അറബിക് ഭാഷാവിദഗ്ധയെ അധികസാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.
ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമപ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നു മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി