ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സാബു ജോര്‍ജ് ചെറിയാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ്, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍, ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കത്തീഡ്രല്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച ബ്രിഗേഡിയര്‍ ഡോ.എ.ഐ. ലാസര്‍ ആളൂക്കാരന്‍, കേണല്‍ പോള്‍ കുറ്റിക്കാടന്‍, ലഫ.കേണല്‍ ഡോ. ഡെലിന്‍ മാത്യു വെള്ളാനിക്കാരന്‍, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ടി.ആര്. ജോണി തെക്കേത്തല, പിഡബ്ലിയുഡി ചീഫ് എന്‍ജിനീയര്‍ എ.ഐ. ചാള്‍സ് ആളൂക്കാരന്‍, 12 വര്‍ഷം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ മെല്ലോ എഫ്സിസി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദനഹാ പാരിഷ് ബുള്ളറ്റിന്റെ 50 ാം വാര്‍ഷികത്തിന്റെ ജൂബിലി ലോഗോ രൂപകല്പന ചെയ്ത ആന്മരിയ ബിനോയിക്ക് ഉപഹാരം നല്കി. കത്തീഡ്രല്‍ സിഎല്‍സി ആരംഭിക്കുന്ന ഹോപ് ഫോര്‍ ഡ്രോപ്പ് ന്റെ ലോഗോ പ്രകാശനവും നടന്നു. ട്രസ്റ്റി അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍ സ്വാഗതവും കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത നാടക നൃത്ത വിരുന്ന് തിരുവിതാംകൂറിലെ തിരുക്കുറള്‍ അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍