മാസങ്ങളായി നിലച്ച എംജി പാര്‍ക്ക് നവീകരണം; കായിക പൈതൃകത്തിന് വീണ്ടും കാടിന്റെ മൂടുപടം
നവീകരണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി നിലച്ചതിനെ തുടര്‍ന്ന് വീണ്ടും കാടുകയറി നശിച്ചുകിടക്കുന്ന കൂടല്‍മാണിക്യ ക്ഷേത്രത്തിന് സമീപ്തെ എംജി പാര്‍ക്ക്.
ഇരിങ്ങാലക്കുട: നഗരത്തിലെ കായിക സാമൂഹിക ജീവിതത്തിന്റെ ഭാഗമായി ഒരുകാലത്ത് ശ്രദ്ധേയമായിരുന്ന എംജി പാര്‍ക്ക് വീണ്ടും അവഗണനയുടെ ഇരുളിലേക്ക് നീങ്ങുന്നു. കൂടല്‍മാണിക്യ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി നിലച്ചതോടെ പുതുജീവന്‍ പ്രതീക്ഷിച്ചിരുന്ന പ്രദേശവാസികള്‍ നിരാശയിലാണ്.

പുല്ലും കാടും മണ്ണും നിറഞ്ഞ പഴയ അവസ്ഥയിലേക്കാണ് പാര്‍ക്ക് വീണ്ടും മടങ്ങുന്നത്. പാര്‍ക്കിന്റെ ശോചനീയാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്നവര്‍ക്കായി ടൈല്‍ വിരിച്ച നടപ്പാത, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഓപ്പണ്‍ ജിം, ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍ക്കിനെ ആധുനിക വിനോദ കായിക കേന്ദ്രമാക്കി മാറ്റാനായിരുന്നു പദ്ധതി. ജില്ലാ പഞ്ചായത്ത് നടത്തിയ ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം പൊറത്തിശേരി സ്വദേശിയായ സുനില്‍കുമാറാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യവാരത്തില്‍ നിര്‍മാണോദ്ഘാടനം നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കരാറുകാരന് ബില്‍ തുക ലഭിക്കുന്നതില്‍ ഉണ്ടായ കാലതാമസം പദ്ധതിയെ പ്രതിസന്ധിയിലാക്കി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റുകളും പരിശീലന ക്യാമ്പുകളും അരങ്ങേറിയിരുന്ന കായിക പൈതൃകത്തിന്റെ സാക്ഷിയായ എംജി പാര്‍ക്കിന്റെ ഈ അവസ്ഥ കായികപ്രേമികളിലും നാട്ടുകാരിലും നിരാശയും ആശങ്കയും സൃഷ്ടിക്കുകയാണ്. ഇതിനിടെ, കരാറുകാരന് ലഭിക്കാനുള്ള തുക വൈകിയതാണ് നിര്‍മാണം മുടങ്ങാന്‍ കാരണമായതെന്ന് വാര്‍ഡ് 28 കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ വ്യക്തമാക്കി. തുകയുടെ ഒരു ഭാഗം അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു. കരാറുകാരന്റെ ബില്‍ പാസായിട്ടുണ്ടെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുനരാരംഭിക്കുമെന്നും നഗരസഭ അധികൃതരും ഉറപ്പുനല്‍കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍