ഓണത്തിന് സ്വന്തം പൂക്കള് പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല് ബോയ്സ് ഹയര്സെക്കന്ഡറി സ്കൂള്
ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല് ബോയ്സ് ഹയര്സെക്കന്ഡറി സ്കൂളില് നാഷണല് സര്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഓണത്തിന് സ്വന്തം പൂക്കള് എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിന്സിപ്പല് എം.കെ. മുരളി നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവണ്മെന്റ് മോഡല് ബോയ്സ് ഹയര്സെക്കന്ഡറി സ്കൂളില് നാഷണല് സര്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില് ഓണത്തിന് സ്വന്തം പൂക്കള് എന്ന പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. പ്രിന്സിപ്പല് എം.കെ. മുരളി ചെണ്ടുമല്ലി പൂവിന്റെ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു. തുടര്ന്ന് പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, എന്എസ്എസ് പ്രോഗ്രാം ഓഫീസര് എന്.വി. വിനുകുമാര്, അധ്യാപകര്, എന്എസ്എസ് വളണ്ടിയര്മാര് എന്നിവര് ചെണ്ടുമല്ലി തൈകള് നട്ടു. ഓണത്തിന് ആവശ്യമായ പൂക്കള് സ്കൂളില് സ്വയം ഉല്പ്പാദിപ്പിക്കുന്നതിനൊപ്പം കുട്ടികളില് കൃഷിയോടുള്ള താല്പര്യവും പരിസ്ഥിതി ബോധവും വളര്ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി